ഗസൽ ഉർദു ക്ലബ്ബ് ഫുഡ് ഫെസ്റ്റ് കൗതുകമായി

കോട്ടക്കൽ: ആറാം ക്ലാസിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ട് മാറാക്കര എ.യു.പി.സ്കൂളിൽ ഗസൽ ഉർദു ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന ഫുഡ് ഫെസ്റ്റ് കൗതുകമായി. 

കുട്ടികൾ കൊണ്ട് വന്ന പച്ചക്കറി, പഴം എന്നിവ കൊണ്ടുള്ള ഭക്ഷ്യ വിഭവങ്ങൾ വൈവിധ്യം നിറഞ്ഞതായിരുന്നു. 
ഉർദു ഭാഷാ പഠനത്തിന് സഹായകരമാകുന്ന രീതിയിൽ ലാക്വോജ് ലാബ് പ്രവർത്തിച്ചു വരുന്നു.

ഫുഡ് ഫെസ്റ്റ് എം.ടി.എ പ്രസിഡന്റ് പി.ഫരീദ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വൃന്ദ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ കെ.എസ്.സരസ്വതി, ഉർദു അധ്യാപകൻ പി.പി.മുജീബ് റഹ്മാൻ, കെ.പ്രകാശ്, അവർണ്ണ.പി,ഉമ വാസുദേവൻ, നീതിൻ.എൻ, ഫദ്‌വ ഫാത്തിമ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}