മാലിന്യമുക്തം നവകേരളം: ജനകീയ ശുചീകരണ പരിപാടിക്ക് തുടക്കമായി

എ. ആർ നഗർ: എല്ലാ മാസവും സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥാപനങ്ങൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനം എന്നിവയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സമാഹരിച്ച അജൈവ പാഴ് വസ്തുക്കൾ തരം തിരിച്ചു ഹരിതകർമസേനക്ക് കൈമാറും. ജനകീയ ശുചീകരണ പരിപാടി അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ റഷീദ് കൊണ്ടാണത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ശൈലജ പുനത്തിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ, മുൻ ബോർഡ് പ്രസിഡണ്ട് ലിയാക്കത്തലി കാവുങ്ങൽ വാർഡ് മെമ്പർമാരായ പി. കെ ഫിർദൗസ്, ജാബിർ സി, ഇബ്രാഹിം മൂഴിക്കൽ, ഹെൽത്ത് ഇൻസ്പെക്ടർ ദിൽഷ, പ്രേരക് ദേവി എന്നിവർ പങ്കെടുത്തു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}