എആർ നഗർ: ഇരുമ്പുചോല ബാഫഖി തങ്ങൾ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതാ വായന മത്സരം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റും, ലൈബ്രറി പ്രസിഡന്റുമായ കാവുങ്ങൽ ലിയാക്കത്തലി ഉദ്ഘാടനം ചെയ്തു.
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന വായനോത്സവത്തിന്റെ ഭാഗമായ വനിതാ വായന മത്സരം റഷീദ് ചെമ്പകത്ത്, ആഷിക്അലി കാവുങ്ങൽ എന്നിവർ നിയന്ത്രിച്ചു.
അസ്ബിറ പി. കെ, സൈനബ കൊണ്ടാടാൻ, റംല തെങ്ങിലാൻ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി താലൂക്ക് മത്സരത്തിൽ പങ്കെടുക്കാൻ അർഹരായി. വാർഡ് മെമ്പർ ഒ.സി മൈമൂനത്ത്, റഷീദ്, ഹുസൈൻ കാവുങ്ങൽ എന്നിവർ സംസാരിച്ചു.