മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ടി ഉഷ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സംഘടിപ്പിച്ച സ്റ്റേറ്റ് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 71 മെഡലുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ജില്ലക്ക് കരുത്തായി വേങ്ങര എം എഫ് എ ഇൻ്റർനാഷണൽ മാർഷ്യൽ അക്കാദമിയിലെ വിദ്യാർത്ഥികൾ.
വ്യത്യസ്ത കാറ്റഗറികളിലായി 5 സ്വർണവും 6 വെള്ളിയും 7 വെങ്കലവുമായി 18 മെഡലുകളാണ് എം എഫ് എ വിദ്യാർത്ഥികൾ നേടിയത്.
ഷിഫ് ല ടി.വി, ആയിഷ ഫെബിൻ, ദിൽന ഫാത്തിമ കെ.ടി, സൈവ മേലേവീട്ടിൽ, ഫാത്തിമ ദിൽഷ.സി എന്നിവരാണ് സ്വർണ മെഡൽ നേടി സൗത്ത് സോൺ മത്സരത്തിലേക്ക് യോഗ്യത നേടിയത്.
മുഖ്യ പരിശീലകരായ മാസ്റ്റർ മുഹമ്മദ് ഫാസിൽ, മുഹമ്മദ് നൂറുദ്ധീൻ കൂട്ടേരി എന്നിവരുടെ ശിക്ഷണത്തിലാണ് വിദ്യാർത്ഥികൾ മത്സരത്തിന് ഇറങ്ങിയത്.