വേങ്ങര: സായംപ്രഭാ ഹോമിൽ എത്തുന്ന മുതിർന്ന പൗരന്മാർക്കായി നവീകരിച്ച ലൈബ്രറിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ നിർവഹിച്ചു. ചടങ്ങിന് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം അധ്യക്ഷനായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞിമുഹമ്മദ്, വാർഡ് മെമ്പർമാരായ സി.പി. കാദർ, റഫീഖ് മൊയ്തീൻ, മജീദ് മടപ്പള്ളി, സായംപ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ., പഞ്ചായത്ത് ലൈബ്രറിയൻ നഫീസ എന്നിവരും സായംപ്രഭയിലെ മുതിർന്ന പൗരന്മാരും ചടങ്ങിൽ പങ്കെടുത്തു.