കോട്ടക്കൽ: ഒക്ടോബർ 10, 11, 12 തീയതികളിൽ കോട്ടക്കലിൽ നടക്കുന്ന പ്രൊഫ്സമ്മിറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രാസ്ഥാനിക സമ്മേളനം പ്രൗഡമായി.എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ദുൽ മജീദ് അഹ്സനി ചെങ്ങാനി ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് റാഷിദ് ബുഖാരി, എസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സ്വാബിർ സഖാഫി സംസ്ഥാന എക്സിക്യൂട്ടി അംഗം റമീസ് എന്നിവർ വിഷയാവതരണം നടത്തി. പ്രൊഫ്സമ്മിറ്റ് സ്വാഗതസംഘം ചെയർമാൻ സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാട് അധ്യക്ഷത വഹിച്ചു. പ്രൊഫ്സമ്മിറ്റ് സ്വാഗതസംഘം ജനറൽ കൺവീനർ വി പി എം ബഷീർ പറവന്നൂർ, എസ്ജെഎം മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെപിഎച്ച് തങ്ങൾ,എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മുനീർ പാഴൂർ, എസ്എസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ ആഷിക് അഹ്സനി, സ്വാദിഖ് നിസാമി തെന്നല , എസ്എസ്എഫ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജഅഫർ ഷാമിൽ ഇർഫാനി, ജനറൽ സെക്രട്ടറി മുഹമ്മദ് അഫ്ളൽ എന്നിവർ സംസാരിച്ചു.
കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം, ഐ പി എഫ് സോൺ/ഡിവിഷൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ, എസ്എസ്എഫ് സെക്ടർ ഭാരവാഹികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.