വേങ്ങര: സമസ്ത സെൻ്റിനറിയുടെ ഭാഗമായി വേങ്ങര സോൺ ലീഡേഴ്സ് ക്യാമ്പ് വേങ്ങര അൽ ഇഹ്സാനിൽ ജില്ലാ ജനറൽ സെക്രട്ടറി ഊരകം അബ്ദു റഹിമാൻ സഖാഫി ഉദ്ഘാടനം ചെയ്തു.
സോൺ പ്രസിഡന്റ് ടി ടി അഹമ്മദ് കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. ഒ കെ കുഞ്ഞാപ്പു ഖാസിമി പ്രാർത്ഥന നടത്തി.
നേതൃത്വവും സംഘാടനവും എന്ന വിഷയം അബുബക്കർ മാസ്റ്റർ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി കെ എം സഖാഫി, ജില്ലാ സെക്രട്ടറി അലിയാർ ഹാജി, ഹനീഫ ടി, അലവിക്കുട്ടി കെ കെ എന്നിവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകി പ്രസംഗിച്ചു.