കോട്ടക്കൽ: കേരള പ്രദേശ് കർഷക കോൺഗ്രസ്സ് കോട്ടക്കൽ മണ്ഡലം കമ്മിറ്റിയും, അൽമാസ് ഹോസ്പിറ്റലും സംയുക്തമായി വലിയപറമ്പിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഒതുക്കുങ്ങൽ 12 ആം വാർഡ് മെമ്പർ ഹുസൈൻ നെല്ലിയാളി ഉദ്ഘാടനം നിർവ്വഹിച്ചു. കാലൊടി ഷൗക്കത്ത് സ്വാഗതവും, സിയാഫി ബാബു നന്ദിയും പറഞ്ഞു.
അടാട്ടിൽ അബ്ദുൽ അസീസ്, ഡോക്ടർ നെസ് വ (അൽമാസ്), ആസിഫ് (അൽമാസ്),
ഡോക്ടർ ആദിൽ (അൽ മാസ്) തുടങ്ങിയവർ സംസാരിച്ചു. സുലൈമാൻ പൂക്കയിൽ അധ്യക്ഷം വഹിച്ചു. നൂറോളം പേർ ക്യാമ്പ് ഉപയോഗപ്പെടുത്തി.