വേങ്ങര: ചിനക്കൽ ജി എച്ച് എസ് കുറുക സ്കൂളിൽ 2025-26 ലേക്കുള്ള പി ടി എ കമ്മിറ്റി പ്രധാനധ്യാപകൻ രാജേഷ് മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ചു. പിടിഎ പ്രസിഡന്റായി ജലീൽ പൂക്കുത്ത്, വൈസ് പ്രസിഡന്റ് ബഷീർ ചാലിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായി വേലായുധൻ ചാലിയത്ത്, റഫീഖ് പറങ്ങോടത്ത്, സിറാജ് ടി വി, മുഹമ്മദ് സാദിഖ്, ജാബിർ ടി വി, സി ടി മൊയ്തീൻ, സൗദാബി, ലൈല, സൈനബ കെ ടി എന്നിവരെയും അധ്യാപക സാരഥികളായി പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ പത്തംഗ കമ്മിറ്റിയെയും ആകെ 21അംഗ പി ടി എ കമ്മറ്റിയെ തിരഞ്ഞെടുത്തു.
മൂന്ന് വർഷം പി ടി എ പ്രസിഡന്റായി സേവനമനുഷ്ടിച്ച പറങ്ങോടത്ത് അബ്ദുൽ അസീസിന്റെ നിസ്വാർത്ഥ സേവനത്തിന് പ്രധാന അധ്യാപകൻ്റെ നേതൃത്വത്തിൽ ആദരവും യാത്രയയപ്പും നൽകി.