പ്രളയകാലത്ത് പുഴച്ചാൽ പ്രദേശത്ത് സാർ നടത്തിയ സേവനങ്ങൾ ഇന്നും നാട്ടുകാർക്ക് വലിയ ഓർമ്മകളാണ്. ഒരു പോലീസുകാരനായിരിക്കേണ്ട എല്ലാ ഗുണങ്ങളും മനുഷ്യസ്പർശത്തോടെയുളള പ്രവർത്തനങ്ങളുമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്നത്. പുഴച്ചാൽ പ്രദേശത്തെ കരുത്തുറ്റ സാന്നിധ്യമായിരുന്നു സംഗീത് സാർ,ജനങ്ങളോട് ചേർന്ന് പ്രവർത്തിക്കുന്ന മാതൃകാപരമായ ഉദ്യോഗസ്ഥനെന്ന നിലയിൽ അദ്ദേഹം ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയിട്ടുണ്ട്.ഒരു പോലീസിന് വേണ്ട എല്ലാ ഗുണമെന്മകളും സ്വന്തമാക്കിയ അദ്ദേഹം, നാട്ടുകാർക്ക് ഒരുപാട് ആത്മവിശ്വാസം നൽകി തന്ന ആളാണ്.പരിപാടിയുടെ മുഖ്യഥിതിയായി സബാഹ് കുണ്ടുപുഴക്കൽ, തുപ്പിലിക്കാട്ട് മുനീർ, തുപ്പിലിക്കാട്ട് റഷീദ്, വനജ ടീച്ചർ,സലാം AK, നൗഷാദ് AK എന്നിവർ പങ്കെടുത്തു.സുബൈർ KP പരിപാടിക്ക് സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ സബാഹ് കുണ്ടുപുഴക്കൽ ആശംസകൾ നേർന്നതിനോടൊപ്പം സംഗീത് സർ നടത്തിയ സേവനങ്ങളെപ്പറ്റിയും സംസാരിച്ചു.
പ്രളയകാലത്ത് നാട്ടുകാർ നൽകിയ സഹകരണം, സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവയുടെ പ്രസക്തിയെക്കുറിച്ചും സംഗീത് പുനത്തിൽ സാർ വിശദമായി പങ്കുവെച്ചു.
ഇത്തരം വ്യക്തികളുടെ കരുത്തും സേവാഭാവവും നമ്മുടെ പുതിയ തലമുറയ്ക്ക് പ്രചോദനമാണ്.
പരിപാടിക്ക് നന്ദി പറഞ്ഞു കൊണ്ട് അവസാനിപ്പിച്ചത് ഹാറൂൻ മണ്ടയാപ്പുറത്ത് ആയിരുന്നു
ഇത്തരമൊരു അഭിമാനത്തിന് സാക്ഷിയായതിൽ ഞങ്ങൾ എല്ലാവരും സന്തോഷിക്കുന്നു.
നാടിന്റെ വളർച്ചയ്ക്കും സുരക്ഷയ്ക്കുമായി എന്നും മുന്നിൽ നിന്ന സംഗീത് പുനത്തിൽ സാറിന് SFC പുഴച്ചാൽ ക്ലബ്‌ന്റെ ആദരവ് നിറഞ്ഞൊരു നിമിഷമായിരുന്നു ഇത്.