വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിൽ പക്ഷഭേദമന്യേ അഞ്ചുവർഷം സേവനമനുഷ്ഠിച്ച വാർഡ് മെമ്പർ ചോലക്കൻ റഫീഖ് മൊയ്തീനെ ഒമ്പതാം വാർഡ് അയൽക്കൂട്ടം അംഗങ്ങൾ സ്നേഹോപഹാരം നൽകി ആദരിച്ചു.
അയൽക്കൂട്ടം അംഗങ്ങളായ ബുഷ്റ പൂക്കുത്ത്, സൽമ കിഴക്കേപുരക്കൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അയൽക്കൂട്ടം അംഗങ്ങളും ചടങ്ങിന് ആശംസ അറിയിച്ച് സക്കരിയ പി.എ, റിയാസ് പാലേരി, മൂസ പൂക്കുത്ത്, ജാബിർ സി.കെ, അസീസ് സി.കെ എന്നിവർ സംസാരിക്കുകയും ചെയ്തു.