പുതിയ തലമുറ മുതിർന്ന പൗരന്മാരെ ചേർത്തുപിടിക്കാൻ പ്രതിജ്ഞാബദ്ധം,സായംപ്രഭാ
വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സായംപ്രഭാ ഹോമും ജി.എം.വി.എച്ച്.എസ്.സ്കൂൾ നാഷണൽ സർവീസ് സ്‌കീമും സംയുക്തമായി സംഘടിപ്പിച്ച “വിദ്യാർത്ഥികളും മുതിർന്ന പൗരന്മാരും തമ്മിൽ സൗഹൃദയിരുത്തം” എന്ന പരിപാടിയിൽ പുതിയ തലമുറയും മുതിർന്ന പൗരന്മാരും ഒറ്റക്കെട്ടായി കൈകൾ കോർത്തുപിടിച്ച് സ്‌നേഹത്തിന്റെ പ്രതിജ്ഞ ഏറ്റെടുത്തു.
ഇരുതലമുറയും സ്വന്തം അനുഭവങ്ങളും ജീവിത സാഹചര്യങ്ങളും പങ്കുവെച്ച് അർത്ഥവത്തായ ചർച്ചകൾ നടത്തി.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു അധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫ മടപള്ളി, മെമ്പർ ഉമ്മർ കോയ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എ.കെ. ഫൈസൽ, സായം പ്രഭാ ഫെസിലിറ്റേറ്റർ ഇബ്രാഹീം എ കെ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജസീന ടീച്ചർ, വിജയകുമാർ മാഷ്, കുഞ്ഞിമുഹമ്മദ് മാഷ്, സുഹ്‌റ ടീച്ചർ എന്നിവർ പങ്കെടുത്തു.