കോട്ടക്കൽ: 79-ാം ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിൽ കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽ 79 അധ്യായങ്ങളടങ്ങിയ നാലായിരത്തോളം പേജുകളോടെ മെഗാ കയ്യെഴുത്തു മാസിക പുറത്തിറക്കി വിദ്യാർത്ഥികൾ.
"ഇതിഹാസ ഭൂമിക "എന്ന പേരിൽ പുറത്തിറക്കിയ മാസികയുടെ പ്രകാശനം കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ഡോ: കെ ഹനീഷ നിർവ്വഹിച്ചു. വാർഡ് കൗൺസിലർ എം മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു. യൂറോപ്യൻ ആഗമനം മുതൽ സ്വാതന്ത്ര്യം ലഭിക്കുന്നത് വരെയുള്ള സംഭവങ്ങൾ കഥ, കവിത, ലേഖനം തുടങ്ങി സൃഷ്ടികൾ ഉൾകൊള്ളിച്ചായിരുന്നു മാഗസിൻ തയ്യാറാക്കിയത്.പ്രധാന അധ്യാപിക കെ. കെ സൈബുന്നീസ പതാക ഉയർത്തി.വിദ്യാർത്ഥികൾക്കായി കവിതാലാപനം, ക്വിസ് ,പതാക നിർമ്മാണ മത്സരങ്ങളും, സംഘനൃത്തം,മാസ്സ് പി ടി , നിശ്ചല ദൃശ്യം എന്നിവ നടന്നു. സ്കൂൾ മാനേജർ കെ ഇബ്രാഹീം ഹാജി. ഡെപ്യൂട്ടി എച്ച്.എം കെ സുധ എന്നിവർ സംബന്ധിച്ചു. അധ്യാപകരായ ജോസ് ആൻ്റണി, സി.കെ പ്രമോദ് കുമാർ, ആർ രാജേഷ്,എ ഉണ്ണികൃഷ്ണൻ , എം മുഹമ്മദ് റഷീദ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ > കോട്ടൂർ എ.കെ.എം.എച്ച്.എസ്.എസിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ 79 അധ്യായങ്ങളുള്ള മെഗാ കയ്യെഴുത്തു മാസിക നഗരസഭ ചെയർ പേഴ്സൺ ഡോ: ഹനീഷ പ്രകാശനം നിർവ്വഹിക്കുന്നു.