കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരിക്കുകയും കൃഷിയിടം ഒരുക്കലും നടത്തി

വേങ്ങര: കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്സ്.എസ്സിലെ വിവിധ യൂണിറ്റുകളായ എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്ര പരിസരം ശുചീകരിക്കുകയും കൃഷിയിടം ഒരുക്കലും നടത്തി.
പ്രധാനാധ്യാപിക എസ് ഗീത അദ്ധ്യക്ഷത വഹിച്ച പരിപാടി ഡോക്ടർ എം വി ഫൗസിയ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എച്ച്.എം പി.എസ് സുജിത്ത് കുമാർ, പി.ടി.എ പ്രസിഡൻ്റ് എം സി അബ്ദുൾ അസീസ്, എൽ.എസ് സൂരജ്, ടി വി അഞ്ജലി കൃഷ്ണദാസ്, കെ ടി മുഹമ്മദ്‌ ഫായിസ്, കെ. പ്രസൂൺ, കെ സാബിക്, കെ എച്ച് ഷീജു, പ്രിൻസിറെയ്ച്ചൽ ജോൺ, കെ കെ സുഹറ, പി.ഷംന, വി കെ ശ്രീജ, കെ.സുകുമാരൻ, പി കെ അഞ്ജലി, വി രാജൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}