ഊരകം: ഊരകം നെല്ലിപ്പറമ്പ് ജി എം എൽ പി സ്കൂൾ കെജി വിഭാഗത്തിൽ സജ്ജീകരിച്ച ഇൻഡോർ ചിൽഡ്രസ് പാർക്കിന്റെ ഉദ്ഘാടനം ഊരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.കെ മൈമൂനത്ത് നിർവഹിച്ചു.
കുട്ടികളിൽ പഠനം രസകരമാക്കുന്നതിനുവേണ്ടി പി.ടി.എയുടെ സഹകരണത്തോടെ ക്ലാസ് റൂമിൽ പഠനാവശ്യങ്ങൾക്ക് വേണ്ട ഉപകരണങ്ങൾ പാർക്ക് രൂപത്തിൽ സെറ്റ് ചെയ്ത് തയ്യാറാക്കിയതാണ് ഇൻഡോർ പാർക്ക്.
ഉദ്ഘാടന ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശിഹാബ് ചെനക്കൽ ഹെഡ്മിസ്ട്രസ് രാഗിണി ടീച്ചർ, കെജി വിഭാഗം അധ്യാപികമാരായ നസീമ ടീച്ചർ, ഹനിയ്യ ടീച്ചർ, ഹെൽപ്പർ നസീറ, പിടിഎ പ്രതിനിധികളായ സലാം, അധ്യാപകരായ സക്കരിയ്യ യു.കെ, രജിത്രാ സി.ആർ, ഖൈറുന്നീസ ടീച്ചർ എന്നിവർ പങ്കെടുത്തു.