ഉർദു ജനങ്ങൾക്കിടയിൽ ഐക്യം വളർത്തിയ ഭാഷ - മുജീബ് കാടേരി

മലപ്പുറം: ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരുകയും ഇന്ത്യക്കാർക്കിടയിൽ ഐക്യം ഉണ്ടാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുകയും ചെയ്ത ഭാഷയാണ് ഉർദുവെന്ന് മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി പറഞ്ഞു.

ഭാഷകൾ വളരെ ചെറുപ്പത്തിൽ പഠിക്കേണ്ടതാണെന്നും ഉർദു അടക്കുള്ള ഭാഷകൾ ലോവർ പ്രൈമറി മുതലെങ്കിലും പഠിക്കാൻ അവസരം നൽകണമെന്നും അദ്ദേഹം കുട്ടിച്ചേർത്തു.

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷയുടെ സ്വാധീനം എന്ന വിഷയത്തിൽ
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് സംഘടപ്പിച്ച സ്വാതന്ത്ര്യദിന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും ചരിത്രകാരനുമായ ഡോ.കെപി ശംസുദ്ദീൻ തിരൂർക്കാട് മോഡറേറ്ററായിരുന്നു.കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ സെനറ്റംഗം ഉസ്മാൻ താമരത്ത് വിഷയാവതരണം നടത്തി. കെ.പി.നൗഷാദലി ( കോൺഗ്രസ് ) , അഡ്വ.മുസ്തഫ കൂത്രാടൻ (സി.പി.ഐ),നൗഷാദ് മണ്ണിശ്ശേരി ( മുസ്ലിം ലീഗ്),ലിജോയ് പോൾ (ബി.ജെ.പി),
 എസ്.സി. ഇ. ആർ.ടി മുൻ ഉർദു റിസർച്ച് ഓഫീസർ എൻ.മൊയ്തീൻകുട്ടി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.മലപ്പുറത്ത് എസ്.എം. സർവ്വർ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് മുഖ്യപങ്ക വഹിച്ച മുൻസിപ്പൽ ചെയർമാൻ മുജീബ് കാടേരിയെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹക്കീമിനെയും ചടങ്ങിൽ വെച്ച് ആദരിച്ചു.
കെ.യു.ടി.എ സംസ്ഥാന സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി.എ റഷീദ് പന്തല്ലൂർ,സംസ്ഥാന ഭാരവാഹികളായ ടി എച്ച് കരീം,എംപി സത്താർ അരയങ്കോട്,പി.സി വാഹിദ് സമാൻ, ലെഫ്റ്റനന്റ് പി. ഹംസ,എം കെ അൻവർ സാദത്ത്,ജില്ലാ ഭാരവാഹികളായ വി അബ്ദുൽ മജീദ്,സാജിദ് മുക്കൻ, പി.പി.മുജീബ് റഹ്മാൻ സംസാരിച്ചു.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കെ. യു.ടി.എ മലപ്പുറം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റീൽസ് മത്സരത്തിന്റെ വിജയികളെ ചടങ്ങിൽ വച്ച് ഉപഹാരം നൽകി ആദരിച്ചു

വാർത്ത നൽകുന്നത്
അബ്ദുൽ റഷീദ് ടി.-9495 490702
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}