ഏ ആർ നഗർ: സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്തിലെ ഗവൺമെൻ്റ് / എയ്ഡഡ്/ ബഡ്സ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി അബ്ദുറഹിമാൻ നഗർ ഗ്രാമ പഞ്ചായത്ത് പ്രച്ഛന്ന വേഷ മത്സരവും റാലിയും സംഘടിപ്പിച്ചു. ഓരോ വിദ്യാലയത്തിൽ നിന്നും LP വിഭാഗത്തിൽ നിന്നും രണ്ട് വ്യത്യസ്ഥ വേഷങ്ങളിൽ വിദ്യാർത്ഥി, വിദ്യാർത്ഥിനികളെയാണ് മത്സരത്തിൽ പങ്കെടുത്തത്. ധീര ദേശാഭിമാനികളെ സ്മരിച്ച പരിപാടിയിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീ രമേശ് സ്വാഗതം പറയുകയും വൈസ് പ്രസിഡന്റ് ഷൈലജ പുനത്തിൽ അധ്യക്ഷതയും വഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് റഷീദ് കൊണ്ടാണത് സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. എട്ട് സ്കൂളുകൾ പങ്കെടുത്ത പരിപാടിയിൽ ബ്ലിസ് ബഡ്സ് സ്പെഷ്യൽ സ്കൂൾ അബ്ദു റഹിമാൻ നഗർ ഒന്നാമതും AUPS ഇരുമ്പുച്ചോല മൂന്നാമതും, GLPS പുകയൂർ 3ാം സ്ഥാനവും കരസ്ഥമാക്കി. മികച്ച സ്കൂളുകൾക്കും മികച്ച പെർഫോർമൻസ് കാഴ്ച്ച വെച്ച വിദ്യാർത്ഥികൾക്കും ഉപഹാരവും പ്രോത്സാഹന സമ്മാനവും പരിപാടിയിൽ കൈമാറി.
വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ലൈല പുല്ലൂണി, ജിഷ ടീച്ചർ, മുൻ പ്രസിഡന്റ് ലിയകതലി കാവുങ്ങൽ, മുൻ വൈസ് പ്രസിഡന്റ് ശ്രീജ സുനിൽ ഇബ്രാഹീം മൂഴിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.
ജനപ്രതിനിധികളും സ്കൂൾ അധ്യാപകർ, PTA പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ മമ്പുറം പത്തൊമ്പതാം വാർഡ് മെമ്പർ ജുസൈറ മൻസൂർ നന്ദിയും അറിയിച്ചു.