വേങ്ങര: റൺ ഫോർ ഇന്ത്യ, റൺ ഫോർ യൂണിറ്റി ക്യാമ്പെയ്ന്റെ ഭാഗമായി മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ മലപ്പുറവും, നെക്റ്റ് സ്പോർട്സ് സ്കൂൾ കരുവാങ്കല്ലും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ സംരക്ഷണ കൂട്ടയോട്ടം എം. എസ്. പി അസിസ്റ്റന്റ് കമന്റന്റും മുൻ ഇന്ത്യൻ ഫുട്ബോൾ പ്ലെയറുമായ ഹബീബുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു.
നിരവധി അത് ലറ്റുകൾ കരുവാങ്കല്ലു മുതൽ കുന്നുംപുറം വരെ കൂട്ടയോട്ടം നടത്തി. മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ സംസ്ഥാന ജനറൽസെക്രട്ടറി കെ മുഹമ്മദ് മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് ഭരണഘടന സംരക്ഷണ പ്രതിജ്ഞ എടുത്തു. സമാപന സമ്മേളനത്തിൽ ഫാറൂഖ് ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഷക്കീർ ഇടി സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനും, മറ്റുള്ളവരുടെ വിശ്വാസത്തെ മാനിക്കാനും , ഇന്ത്യയിൽ ജനിച്ചവർക്ക് ഇവിടെ ജീവിച്ചു മരിക്കാനുള്ള ഭരണഘടനാപരമായ അവകാശമുണ്ടെന്നു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ മുജീബ് പെരുവള്ളൂർ സൂചിപ്പിച്ചു. മാസ്റ്റേഴ്സ് അത്ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി അബ്ദുസലാം ചടങ്ങിൽ സ്വാഗതമാശംസിച്ചു.