വെൽഫയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി സ്വാതന്ത്ര്യ ദിന സദസ്സ്

വേങ്ങര: വെൽഫയർ പാർട്ടി കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി അച്ഛനമ്പലത്ത് സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന സദസ്സ് ജില്ല കമ്മിറ്റി അംഗം ദാമോദരൻ പനക്കൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ. കെ കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി. ഇ നൗഷാദ് സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് പി. കെ അബൂബക്കർ സിദ്ധീഖ്, എസ്. ഡി. പി. ഐ മണ്ഡലം സെക്രട്ടറി എം. ഖമറുദ്ധീൻ, വിമൻസ് ജസ്റ്റിസ് മണ്ഡലം കൺവീനർ സകീന ചേറൂർ എന്നിവർ സംസാരിച്ചു. സുഹൈൽ കാപ്പൻ സ്വാഗതവും മേക്കരുമ്പിൽ സിദ്ധീഖ്‌ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}