എ.ആർ നഗർ: അക്കാദമിക ഗുണമേന്മാ ശാക്തീകരണത്തിനായി പുകയൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടപ്പിലാക്കി വരുന്ന നോളഡ്ജ് ഹണ്ട് വിജയികൾക്കായി ഒരു വർഷത്തേക്കുള്ള സമ്മാനങ്ങൾ ഗോൾഡൺ ഗേൾ ഫിറ്റ്നസ് ക്ലബ് തലപ്പാറ,ഗോൾഡൺ ജിം ചെമ്മാട് എന്നിവർ സംയുക്തമായി സ്പോൺസർ ചെയ്തു.
ഗോൾഡൺ ഗേൾ ഫിറ്റ്നസ് ഉടമ പി.പി ഷമീന ഫണ്ട് പ്രധാനാധ്യാപകൻ സി.മുഹമ്മദ് അഷ്റഫിന് കൈമാറി.
ചടങ്ങിൽ പിടിഎ പ്രസിഡൻ്റ് കെ.ജിനേഷ്, എസ്.എം.സി ചെയർമാൻ കെ.സുനിൽ, സ്റ്റാഫ് സെക്രട്ടറി കെ.റജില എന്നിവർ പങ്കെടുത്തു.