വേങ്ങര: കേരള സ്റ്റേറ്റ് റട്രോണിക്സിന്റെ വേങ്ങരയിലെ അംഗീകൃത ട്രെയിനിംഗ് സെന്ററായ ഐ ഇ ടി ക്യാമ്പസിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഇന്റർ സ്കൂൾ-കോളേജ് ക്വിസ് മത്സരം സംഘടിപ്പിച്ചു. 12 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ പി കെ എം എച്ച് എസ് എസ് എടരിക്കോട് ഒന്നാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ജി വി എച്ച് എസ് എസ് വേങ്ങര രണ്ടാം സ്ഥാനവും കരസ്തമാക്കി.
വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനവും രാജ്യത്തെക്കുറിച്ചുള്ള അറിവും വികസിപ്പിക്കുന്നതിനെ ലക്ഷ്യമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും സമ്മാനിച്ചു.
ക്വിസ് മാസ്റ്റർ ആയി അനസ് അൻവർ ബാബു പ്രവർത്തിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും മാനേജിങ് ഡയറക്ടർ സിറാജുദ്ധീൻ, പ്രിൻസിപ്പൽ സി എം സൈദലവി എന്നിവർ സമ്മാനിച്ചു.