വേങ്ങര: പാണ്ടികശാല യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനവും യൂത്ത് കോൺഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് ഫാസിൽ അഹമ്മദ് പതാക ഉയർത്തി. പാണ്ടികശാല മഹിളാ കോൺഗ്രസ് പ്രവർത്തക തങ്ക വയലിൽ സംഗമം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറി സുധീഷ് പാണ്ടികശാല, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരായ വാഹിദ് വേങ്ങര, ബിഷാർ എട്ടുവീട്ടിൽ, അഷ്‌റഫ് എട്ടുവീട്ടിൽ, ലത്തീഫ് കരുമ്പിൽ, ഷാമിൽ കരുമ്പിൽ, സുരേഷ് പൈങ്ങാടൻ, മുസ്തഫ പി കെ, കബീർ കരുമ്പിൽ എന്നിവർ പങ്കെടുത്തു.