പറപ്പൂർ: പറപ്പൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദിനവും ക്വിറ്റിന്ത്യാ ദിനവും ആചരിച്ചു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സുഭാഷ് പള്ളിപ്പുറത്ത് പതാക ഉയർത്തി. നിയോജകമണ്ഡലം സെക്രട്ടറി യാസർ കെ സി സ്വാഗതം ചെയ്തു. അമീർ ബാപ്പു പരിപാടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ജാബിർ അമ്പലവൻ, നാസർ കെ സി, ഇല്യാസ്,ദാസൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
മിസ്ഹബ്, ഇർഷാദ്, വേലായുധൻ, ഗഫൂർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. വാർഡ് പ്രസിഡന്റ് ജാഫർ എ കെ നന്ദി അറിയിച്ചു.