മലപ്പുറം: ഗൃഹോപകരണ വ്യാപാരികളുടെ സംഘടനയായ ഡാറ്റ മലപ്പുറം ജില്ല കമ്മറ്റി സംഘടിപ്പിച്ച Buy & FLy ഹോം അപ്ലയൻസസ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ബമ്പർ സമ്മാന ജേതാവിനുള്ള ബമ്പർ സമ്മാനം വിതരണം നടത്തി.
മലപ്പുറം സ്വാക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡാറ്റ സംസ്ഥാന പ്രസിഡൻ്റ് വിനോദ് പി മേനോൻ വിജയിയായ ഹംസ മലപ്പുറത്തിന് ( കൂപ്പൺ നമ്പർ - 17029) ബമ്പർ സമ്മാനമായ ഒരു വീട്ടിലേക്കുള്ള മുഴുവൻ ഗൃഹോപകരണങ്ങൾ കൈമാറി .
.ചടങ്ങിൽ ജില്ല പ്രസിഡൻ്റ് സാഗർ അബ്ദുള്ള അധ്യക്ഷത വഹിച്ചു . ജില്ല വർക്കിംഗ് പ്രസിഡൻറ് യാസർ വേങ്ങര , വൈസ് പ്രസിഡൻ്റ് ഹുസൈൻ വളാഞ്ചേരി , ജില്ല പ്രവർത്തക സമിതി അംഗങ്ങളായ വേണുഗോപാൽ യു ബിസി , റഷിദ് കോട്ടക്കൽ , സക്കീർ തിരൂർ , ഷുക്കൂർ , വാസു കൂൾ മാക്സ്, ജലിൽ താനാളൂർ എന്നിവർ സംസാരിച്ചു . സെക്രട്ടറി അബ്ദു കെ എം കെ സ്വാഗതവും ട്രഷറർ അൻവർ സന നന്ദിയും പറഞ്ഞു.
നാല് മാസക്കാലം നീണ്ട് നിന്ന ഷോപ്പിഗ് ഫെസ്റ്റിവലിലൂടെ എസി , ഫ്രിഡ്ജ് , വാഷിങ്ങ് മെഷിൻ , ടി.വി തുടങ്ങി ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു എന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ സമ്മാനങ്ങളും ഓഫറുകളുമായി ഈ ഓണക്കാലത്ത് കേരളത്തിലെ മുഴുവൻ ഡാറ്റ ഷോറൂമുകളിലും ഡാറ്റ സ്മാർട്ട് ഫെസ്റ്റ് സമ്മാന പദ്ധതി ആരംഭിച്ചതായി സംസ്ഥാന പ്രസിഡൻ്റ് വിനോദ് പി മേനോൻ അറിയിച്ചു . ഡാറ്റ ഷോറൂമുകളിൽ നിന്ന് ഹോം അപ്ലയൻസസുകൾ പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണുകൾ ദിവസവും നറുക്കിട്ടെടുത്ത് ഗൃഹോപകരണങ്ങൾ സമ്മാനമായി നൽകുന്നതാണ് പദ്ധതി .
ഈ ഓണക്കാലത്ത് നടക്കുന്ന ഏറ്റവും വലിയ സമ്മാന പദ്ധതിയായ ഡാറ്റ സ്മാർട്ട് ഫെസ്റ്റിന് മുഴുവൻ ഉപഭോക്താക്കളുടെയും സഹകരണവും പിന്തുണയും അഭ്യർത്ഥിക്കുന്നതായും സംസ്ഥാന പ്രസിഡൻ്റ് അറിയിച്ചു.