വീണ്ടും ഒരു ക്വിറ്റ് ഇന്ത്യക്ക് ഒരുങ്ങുക: വി എസ് ജോയ്

വേങ്ങര: കെ പി സി സി ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യദിന സംഗമം നടത്തി. രാജ്യത്ത് സംഘപരിവാർ ജനാതിപത്വ പ്രകിയ തകർക്കാൻ ഇലക്ഷൻ കമ്മീഷനെ പോലും ഉപയോഗിച്ചു എന്നത് രാജ്യത്തിന്റെ ജനാധിപത്യം തകരാൻ കാരണമാവും എന്നും, ഇതിന് പ്രവർത്തിക്കുന്നത് ഭരണകുടമാണ് എന്നത്  ജനാധിപത്യവാദികൾ മനസ്സിലാക്കി ഇത്തരം ശക്തികൾ ക്ക് എതിരിൽ വീണ്ടും ക്വിറ്റ്ഇന്ത്യ ക്ക് ഒരുങ്ങാൻ തയ്യാർ എടുക്കണം എന്ന് ഡി സി സി പ്രസിഡന്റ്‌ വി എസ് ജോയ് ക്വിറ്റ് ഇന്ത്യ സംഗമം ഉത്ഘാടനം ചെയ്തു പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ ഷമീർ കാമ്പ്രൻ അദ്യക്ഷനായ ചടങ്ങിൽ കെ പി. അബ്ദുൽ മജീദ്, ഷാജി പച്ചീരി, കെ എ. അറഫാത്ത്, നാസർ പറപ്പൂർ, പി കെ എം. ബാവ, ഹാരിസ് ബാബു ചാലിയാർ, മണി നീലഞ്ചേരി, എ കെ എ നസീർ,പി പി. ആലിപ്പു, കെ രാധാകൃഷ്ണൻ മാസ്റ്റർ, തെങ്ങിലാൻ ഹംസ എന്നിവർ പ്രസംഗിച്ചു. എൻ പി ഹസ്സൈനാർ സ്വാഗതവും, സി പി. മറിയാമു നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}