വേങ്ങര : മലർവാടി ബാലസംഘം സംസ്ഥാന വ്യാപകമായി നടത്തുന്ന ലിറ്റിൽ സ്കോളർ വേങ്ങര സബ്ജില്ല മത്സരം കൊളപ്പുറം ഗവൺമെൻ്റ് ഹൈസ്കൂളിൽ സംഘടിപ്പിച്ചു. എൽ പി, യു പി വിഭാഗങ്ങളിലായി 100 ൽ അധികം കുട്ടികൾ പങ്കെടുത്തു. എആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് റഷീദ് കൊണ്ടാണത്ത് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലർവാടി എ.ആർ നഗർ ഏരിയാ രക്ഷാധികാരി പി ഇ ഖമറുദ്ദീൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ മലർവാടി ജില്ലാ സെക്രട്ടറി കെ.പി ശറഫുദ്ദീൻ ഉമർ മലർവാടിയെ പരിചയപ്പെടുത്തി. കൊളപ്പുറം ഗവൺമെൻ്റ് ഹൈസ്കൂൾ പി.ടി.എ പ്രസിഡണ്ട് ശറഫുദ്ദീൻ ചോലക്കൽ ആശംസയർപ്പിച്ചു.
വേങ്ങര സബ്ജില്ലാ മൽസരത്തിൽ LP വിഭാഗത്തിൽ ഫാതിഹ് പുതുപറമ്പിൽ എ.ആർ നഗർ.HSS ചെണ്ടപ്പുറായ ഒന്നാം സ്ഥാനവും മിസ് യാൽ മുഹമ്മദ് . A.M.L.P സ്കൂൾ പാക്കടപ്പുറായ രണ്ടാം സ്ഥാനവും , ദിൻഷ A.M.L.P സ്കൂൾ തോട്ടശ്ശേരിയറ മൂന്നാം സ്ഥാനവും
യു.പി.വിഭാഗത്തിൽ ഒന്നാം സ്ഥാനം ഹിബ ഫാത്വിമ കെ.ടി AKHM UP സ്കൂൾ ചാത്രതൊടി , തഹ്‌സിൻ സാജിദ് GMHSS CU കാമ്പസ് യൂണിവേഴ്സിറ്റി രണ്ടാം സ്ഥാനവും ആരുഷ്.വി AMHM UP സ്കൂൾ എടക്കാപ്പറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സ്റ്റുഡൻസ് ട്രൈനറും മോട്ടിവേറ്ററുമായ അബ്ദുൽ ഗഫൂർ, ഷാഹുൽ ഹമീദ് തറയിൽ എന്നിവർ ക്വിസ് മത്സരം നിയന്ത്രിച്ചു . ജമാഅത്തെ ഇസ്‌ലാമി ഏരിയാ വൈസ് പ്രസിഡൻ്റ് അബ്ദുൽ മജീദ് മാസ്റ്റർ സമാപനവും ലിറ്റിൽ സ്കോളർ സബ്ജില്ലാ കൺവിനർ ഫൈസൽ ചേറൂർ സ്വാഗതവും എ.ആർ. നഗർ മലർവാടി
വനിതാ കോഡിനേറ്റർ തൻസീലത്ത് ബിൻത് ഹംസ നന്ദിയും പറഞ്ഞു.
അബ്ദുറഹിമാൻ നദ്‌വി,നൂറുദ്ദീൻ പി.ഇ , മുഹമ്മദലി. എം,നൗഷാദ് പി.ഇ , പി.പി. അബ്ദുറഹിമാൻ,ബാവ ശാന്തിവയൽ, ശകീറലി അരീക്കൻ , മിസ്‌വിൻ അരീക്കൻ , സൈതലവി കുന്നുംപുറം,
ശറഫുദ്ദീൻ പി.കെ, ശഹ്ദാൻ എസ് ഉമർ ,ആദിൽ അമാൻ ശാന്തി വയൽ
സഈദ ടീച്ചർ, ബുഷ്റ പാറോൽ,ആബിദ തോട്ടശ്ശേരിയറ, സാബിറ പുകയൂർ, റബീഹത്ത് എ.ആർ നഗർ , സാബിറ ശാന്തിവയൽ
സഫിയ ഇരുമ്പ്ചോല, നാജിയ സലാമത്ത് നഗർ, ശാക്കിറ ഹനീഫ് ,റാബിയ ടീച്ചർ കൊളപ്പുറം,വഹീദ സലാം ഖദീജ ടീച്ചർ, ശഹർബാനു വേങ്ങര, എന്നിവർ നേത്യത്വം നൽകി.