മലപ്പുറം: പ്രവാചകരുടെ ജന്മദിനത്തിൻ്റെ വിളംബരമായി സുന്നി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന "മലപ്പുറം മൗലിദ് " സദസ്സ് പ്രൗഢമായി. കോട്ടപ്പടി ടൗൺ സുന്നി മസ്ജിദിൽ നടന്ന പരിപാടി സമസ്ത ജില്ല സെക്രട്ടറി പി.ഇബ്‌റാഹീം ബാഖവി മേൽമുറി ഉദ്ഘാടനം ചെയ്തു.
"തിരുവസന്തം 1500" എന്ന ശീർഷകത്തിലാണ് ഈ വർഷം മീലാദ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ കോഡൂർ അധ്യക്ഷത വഹിച്ചു. പ്രാർത്ഥനക്ക് സയ്യിദ് ജഅ്ഫർ തുറാബ് തങ്ങൾ പാണക്കാട് നേതൃത്വം നൽകി.
കെ.മുഹമ്മദ് ഇബ്‌റാഹീം, അബ്ദു റഹീം കരുവള്ളി, മുജീബ് റഹ്മാൻ.പി.പി, കെ.സജ്മുദ്ദീൻ സഖാഫി, സി.കെ.ഖാലിദ് സഖാഫി,പി.എം.അഹമ്മദലി, ജൗഹർ അദനി, ടിപ്പു സുൽത്താൻ അദനി,സി.എച്ച്.ആർ. കുട്ടി മൗലവി സംസാരിച്ചു.ശേഷം മൗലിദ് പാരായണവും അന്ന ദാനവും നടന്നു.