രക്ഷിതാക്കൾക്ക് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

കണ്ണമംഗലം: എടക്കാപറമ്പ് ജി എൽ പി സ്കൂളിലെ വിദ്യാർത്ഥികളുടെ  രക്ഷിതാക്കൾക്ക്‌ ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

കണ്ണമംഗലം പഞ്ചായത്തിൽ 
അമീബിക് മസ്തിഷ്ക്ക ജ്വരം സ്വീതികരിച്ച സാഹചര്യത്തിൽ
അമീബിക് മസ്തിഷ്ക്ക ജ്വരം, മഞ്ഞപ്പിത്തം, പേ വിഷബാധ എന്നീ പകർച്ചവ്യാധി രോഗങ്ങളെക്കുറിച്ച് കണ്ണമംഗലം ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ എം എൻ രജിത് കുമാർ, ജൂനിയർ ഇൻസ്പെക്ടർ എസ് ഐ അതുൽദേവ് എന്നിവർ ക്ലാസ് എടുത്തു.

പിടിഎ പ്രസിഡൻറ് ഇ കെ. ഖാദർ ബാബു അധ്യക്ഷത വായിച്ചു. സ്കൂൾ എച്ച് എം മനോഹരൻ, വൈസ് പ്രസിഡൻറ കോയ, എസ് എം സി ചെയർമാൻ നൂറുദ്ദീൻ തോട്ടുങ്ങൽ സംസാരിച്ചു , ജിഷ ടീച്ചർ വിഷയം അവതരിപ്പിച്ചു നീന  ടീച്ചർ നന്ദിയും പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}