കോട്ടക്കൽ: സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ) മദ്റസ മാനേജ്മെന്റ് ഭാരവാഹികൾക്ക് വേണ്ടി സംസ്ഥാനമൊട്ടുക്കും നടത്തുന്ന മാനേജ്മെന്റ് വർക്ക് ഷോപ്പിന്റെ മലപ്പുറം വെസ്റ്റ് ജില്ലാ തല ഉദ്ഘാടനം തേഞ്ഞിപ്പലം സോണിലെ കളിയാട്ടമുക്ക് നസ്റുൽ ഉലൂം സുന്നി മദ്റസയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ശറഫുദ്ധീൻ ജമലുല്ലൈലി നിർവ്വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ജമലുല്ലൈലി അദ്ധ്യക്ഷത വഹിച്ചു. അലി ബാഖവി ആറ്റുപ്പുറം, അബ്ദുൽ ഖാദിർ അഹ്സനി മമ്പീതി, സുലൈമാൻ ഇന്ത്യനൂർ, മുസ്തഫ സഖാഫി കാടാമ്പുഴ ക്ലാസ്സിന് നേതൃത്വം നൽകി. മുഹമ്മദ് അലി സഖാഫി സ്വാഗതവും കോയ മുസ്‌ലിയാർ കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു.
സൈദലവി മാസ്റ്റർ പുതുപ്പള്ളി, കളിയാട്ടമുക്ക് മുദരിസ് അമാനുള്ള സഖാഫി, ബാവ അഹ്സനി ചെലേമ്പ്ര, അബ്ദുള്ള സഖാഫി പരപ്പനങ്ങാടി, പി എ മജീദ് ചാലിൽ കുണ്ട്, എൻ എം അബ്ദുള്ള മുസ്‌ലിയാർ വെന്നിയൂർ, മൊയ്‌ദീൻ ചിറമംഗലം തുടങ്ങിയവർ സംബന്ധിച്ചു.