കോട്ടക്കൽ: ഈസ്റ്റ് വില്ലൂർ വി പി എസ് വി ആയുർവേദ കോളേജ് കോട്ടക്കൽ ഹൗസ് സർജൻസ് അസോസിയേഷൻ 2024-25 ഈസ്റ്റ് വില്ലൂർ ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീറിന്റെയും നേതൃത്വത്തിൽ സൗജന്യ മരുന്ന് വിതരണവും ആയുർവേദ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ആയുർവേദ മെഡിക്കൽ എക്സിബിഷനും സൗജന്യ മരുന്ന് വിതരണവും നടന്ന ക്യാമ്പിൽ വിവിധ വിഭാഗങ്ങളിലായി ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്നു. നൂറിലധികം പേർ പങ്കെടുത്ത ആയുർവേദ മെഡിക്കൽ ക്യാമ്പ് നാട്ടുകാരുടെ സഹകരണത്താൽ വൻ വിജയമായി.
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ ഉദ്‌ഘാടനം നിർവഹിച്ചു, ഡോ. സുനിത. പി. വി ( പ്രൊഫസർ, ശല്യതന്ത്ര വിഭാഗം)
ഡോ. പ്രതിഭ. എൻ ( അസിസ്റ്റന്റ് പ്രൊഫസർ, ശാലാക്യതന്ത്ര വിഭാഗം )
ഡോ. നീതു ( അസിസ്റ്റന്റ് പ്രൊഫസർ, രോഗനിദാനം )
കരീം മാസ്റ്റർ(വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി) റഫീഖ്.യു (യൂത്ത്ലീഗ് ജനറൽ സെക്രട്ടറി) എന്നിവർ സംസാരിച്ചു.
യൂത്ത് ലീഗ്, എം.എസ്.എഫ് ഭാരവാഹികളായ
ത്വാഹാ മുനവർ.കെ, സ്വഫ്വാൻ.കെ,
സുഹൈൽ ഖാൻ.എ,
ഷഹനാദ് പി ടി, റിയാസ് കെ, സുഹൈൽ ഇ, അജിൽ ഷാൻ പി.ടി, ഫവാസ് കല്ലിടുംബിൽ
എന്നിവർ പങ്കെടുത്തു.