വേങ്ങര: കേരള സംസ്ഥാന യുവജന ക്ഷേമബോർഡ്
അവളിടം യുവതി ക്ലബ്ബ് അമ്പലമാട്, പറപ്പൂർ ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത ചെണ്ടു മല്ലി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. ഇരിങ്ങല്ലൂർ പുത്തൻപറമ്പിൽ മൂന്നു മാസം മുൻപാണ് ഒരേക്കാറോളം സ്ഥലത്ത് ആയിരത്തിലധികം തൈകൾ കൃഷിക്കായി ഉപയോഗിച്ചത്. വിവിധ വർണ്ണത്തിലുള്ള പൂക്കൾ കണ്ടാസ്വദിക്കുന്നതിന് നിരവധി സ്കൂൾ കുട്ടികളും കുടുംബങ്ങളുമാണ് ദിനേനെ എത്തുന്നത്.
അവളിടം യുവതി ക്ലബ്ബിന് ലഭിച്ച ജില്ലാ അവാർഡിന്റെ തുകയാണ് കൃഷിക്ക് വേണ്ടി ചിലവഴിച്ചത്. വിളവെടുപ്പ് ബ്ലോക്ക് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി സലീമ ടീച്ചർ, വൈസ് പ്രസിഡന്റ് ചക്കുവായിൽ ലക്ഷ്മണൻ ബ്ലോക്ക് അംഗം സഫിയ മാലക്കാരൻ, വാർഡ് അംഗങ്ങളായ ഇ കെ സൈദുബിൻ, സി കുഞ്ഞമ്മദ് മാസ്റ്റർ ബ്ലോക്ക് കോർഡിനേറ്റർ ഐഷ പിലാക്കടവത്ത്, കെ കെ അബൂബക്കർ സിദ്ധീഖ്, അസ്‌ലം, എം കെ റസിയ, പറമ്പത്ത് മുഹമ്മദ്, ഇകെ സുലൈഖ, പി ഉമ്മു സൽമ, പി ബിൻസി, ഇ കെ സറീന, എം പി ലളിത എന്നിവർ സംബന്ധിച്ചു.