പി.എം.എസ്.എ.എം.യു.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

വേങ്ങര: പി.എം.എസ്.എ.എം.യു.പി സ്കൂൾ വേങ്ങര കുറ്റൂരിൽ ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. രാവിലെ 9 മണിക്ക് ആഘോഷപരിപാടികൾക്ക് തുടക്കമിട്ടു. ഹെഡ്മാസ്റ്റർ ഏ.പി ഷീജിത്ത് പതാക ഉയർത്തി. സ്കൂൾ മാനേജർ കെ. മുഹമ്മദ് ഷെരീഫ് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശശികുമാർ അധ്യക്ഷതവഹിച്ചു. 

പി.ടി.എ, എം.ടി.എ. അംഗങ്ങൾ, സീനിയർ അദ്ധ്യാപകൻ കെ.ടി അസൈൻ, സ്കൂൾ കോർഡിനേറ്റർ കെ പ്രദീപൻ, SRG കൺവീനർ ലറ്റിഷ്യ ലൂയിസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ ബാൻ്റ് ട്രൂപ്പ് , സ്കൗട്ട്സ് & ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റും, വിവിധ ക്ലബ്ബുകകളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനം, നൃത്തപരിപാടികൾ എന്നിവയും നടത്തപ്പെട്ടു. 

തുടർന്ന് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പായസ വിതരണവും നടത്തി. വിവിധ മത്സരയിനങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാന വിതരണവും നടന്നു സ്റ്റാഫ്‌ സെക്രട്ടറി കെ.ഉണ്ണികൃഷ്ണൻ മാസ്റ്റർ നന്ദി പറഞ്ഞു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}