വേങ്ങര: പഞ്ചായത്ത് റോഡിൽ ബ്ലോക്ക് ഓഫീസ് പരിസരത്ത് സ്വകാര്യവ്യക്തി അനുവദിച്ചു തന്ന സ്ഥലത്ത് പ്രത്യേകം സജ്ജമാക്കിയ കൊടിമരത്തിൽ നാഷണൽ യൂണിയൻ ഓഫ് ജേണലിസ്റ്റ് ഇന്ത്യ സംസ്ഥാന സെക്രട്ടറി ഡോ : കെ എം അബ്ദു പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി ഹസീന ഫസൽ മുഖ്യ അതിഥി ആയിരുന്നു.
കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ എൻ ടി യു സി ജില്ലാ പ്രസിഡണ്ട് അസൈനാർ ഊരകം അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി കെ എ അറഫാത്ത് മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി എ ബാവ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി.
ഭീകരവാദത്തിനും വർഗീയതക്കും എതിരെ എം ടി എൻ ന്യൂസ് ചാനൽ ചീഫ് എഡിറ്റർ കെ ടി എ സമദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിയൻ ജില്ലാ ട്രഷറർ മണ്ണിൽ ബിന്ദു, ഒ ഐ സി സി പ്രതിനിധി ഷേർഷ തൊമ്മഞ്ചേരി , പഞ്ചായത്ത് പ്രതിനിധി ഷാജൻ, അഗതി മിത്ര പ്രതിനിധി ഷാഹിദാ ബീവി, ഉണ്ണി തൊട്ടിയിൽ.,ഷൗക്കത്ത് കൂരിയാട് , റഷീദ പി കെ , യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സക്കീർ എൻ ടി, ഷക്കീല വേങ്ങര, പി കെ കുട്ടി, കുഞ്ഞാലി കെ പി, റഷീദ് നീറ്റിക്കൽ, സക്കീർ ഹുസൈൻ കെ പി , പി വി മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു. കാളങ്ങാടൻ ചന്തു സ്വാഗതവും സഹൽ എം ടി നന്ദിയും പറഞ്ഞു.