വേങ്ങര: വേങ്ങര സായംപ്രഭയിലെ മുതിർന്ന പൗരന്മാർ ഒരുക്കിയ ഘോഷയാത്രയും കലാപരിപാടികളും ടൗണിന്റെ ശ്രദ്ധ നേടുകയായിരുന്നു.
മത സൗഹാർദ്ദത്തിന്റെ പ്രതീകമായി വി.പി. മുഹ്യിദ്ദീൻ, അബ്ദുറഹ്‌മാൻ, വേലായുധൻ എന്നിവർ അവതരിപ്പിച്ച പശ്ചാത്തല വേഷങ്ങൾ പരിപാടിക്ക് പ്രത്യേക ശ്രദ്ധ നേടി.
പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ദേശീയ പതാക ഉയർത്തി ആഘോഷങ്ങൾക്ക് ഔപചാരികമായി തുടക്കം കുറിച്ചു.