വേങ്ങര: ചേറ്റിപ്പുറം മാട്ടിൽ ചെറുകുറ്റിപ്പുറം ശ്രീ ശാസ്താ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസത്തിലെ രാമായണ മാസാചരണം വിവിധ പരിപാടികളോടെ സമാപിച്ചു. പുലർച്ചെ നിർമ്മാല്യത്തിനു ശേഷം മേൽശാന്തി കുട്ടൻ നമ്പൂതിരിയുടെ കർമ്മികത്തതിൽ മഹാഗണപതി ഹോമം ഉഷപൂജ, ഭഗവത് സേവ,ഭക്തർ നേരിട്ട് നടത്തുന്ന സർവൈശ്വര്യ പൂജ,പുഷ്പാർച്ചന വൈകിട്ട് ദീപാരാധന, ദീപ സമർപ്പണം എന്നിവയുണ്ടായി.
സെക്രട്ടറി സുബ്രഹ്മണ്യൻ എം പി, ഖജാൻജി പി പി കൃഷ്ണൻ, കേലു ടി നേതൃത്വം നൽകി. ഭക്തർക്ക് ഔഷധ സേവയും പായസ വിതരണംവും തുടർന്ന് അന്നദാനവുമുണ്ടായി.
വിജീഷ് സി, സുരേഷ് ടി, സജീഷ് കെ,ജീവൻ കെ സി, വിഷ്ണു പ്രസാദ്, പ്രഷിത് പി പി,നളിനി, കല്യാണി, മിനി, പ്രസാദ് കെ സി, സരിത് കെ സി, പ്രജീഷ് ടി, ജിതിൻ ടി, വാസു എൻ പി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.