ചേറൂർ: "പൗരത്വം തന്നെയാണ് സ്വാതന്ത്ര്യം" എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി വെൽഫെയർ പാർട്ടി ചേറൂർ എട്ടാം വാർഡ് കമ്മിറ്റിയുടെ ആഘോഷം സി.എം കുഞ്ഞിപ്പോക്കർ ഹാജി പതാക ഉയർത്തിയതോടെ ആരംഭിച്ചു.
തുടർന്ന് മണ്ഡലം കമ്മിറ്റി അംഗം സി മുഹമ്മദലി പ്രതിജ്ഞ ചൊല്ലലിന് നേതൃത്വം നൽകി.
യൂണിറ്റ് പ്രസിഡൻ്റ് കണ്ണേത്ത് ബാവ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഇന്ന് വൈകുന്നേരം അച്ഛനമ്പലത്ത് നടക്കുന്ന സായാഹ്ന പരിപാടി വിജയിപ്പിക്കാൻ തീരുമാനിച്ചു. സെക്രട്ടറി ഫൈസൽ പി നന്ദി രേഖപ്പെടുത്തി.