കോട്ടക്കൽ: കോട്ടക്കൽ നഗരസഭ ഈസ്റ്റ് വില്ലൂർ ഡിവിഷനിലെ പുന്നപ്പറമ്പ് ഏരിയയിലെ പ്രദേശ വാസികളുടെ ഏറെ കാലത്തെ സ്വാപ്നമായിരുന്ന നിർമാണം പൂർത്തീകരിച്ച നടവഴിയുടെ ഉദ്‌ഘാടനം ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഡോ. കെ.ഹനീഷ അധ്യക്ഷതവഹിച്ചു.
എം.എൽ.എ യുടെ പ്രത്യേക വികസന പദ്ധതിയിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ചാണ് പ്രദേശത്തെ ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്ന വഴി കോൺക്രീറ്റ് പ്രവൃത്തി നടത്തി നവീകരിച്ചത്.
ഡിവിഷൻ കൗൺസിലർ ഷഹാന ഷഫീർ, കെ.കെ. നാസർ ,കരീം മാസ്റ്റർ, ഇബ്നു വില്ലൂർ, മൂസ അടാട്ടിൽ, കബീർ കെ, ഹംസ ഹാജികഴുങ്ങിൽ, റഫീഖ്.യു, ത്വാഹ മുനവർ.കെ, ഫുവാദ്.കെ, ഷഹനാദ് പി.ടി, ഉമ്മർ.കെ തുടങ്ങിയവർ പങ്കെടുത്തു.