മമ്പുറം: ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കണം.
സ്വാതന്ത്ര്യത്തിന്റെ 79 ആം വാർഷികം ആഘോഷിക്കുമ്പോൾ രാജ്യം ആശങ്കയുടെ നിഴലിലാണ്, ദേശീയ പ്രസ്ഥാന കാലത്ത് നമ്മൾ ഉയർത്തിയ മുദ്രാവാക്യത്തിന്റെ അന്തസ്സ് ചോർന്നു പോകുന്ന രീതിയിലുള്ള നിലപാടുകൾ വ്യവസ്ഥിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നും വി പി സിങ് ഫൗണ്ടേഷൻ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. മമ്പുറത്ത് നടന്ന സ്വാതന്ത്രദിനാഘോഷ പരിപാടിക്ക് ജില്ലാ ചെയർമാൻ ഷംസുവരമ്പനാലുങ്ങൽ നേതൃത്വം നൽകി.
ഇബ്രാഹിം ചപ്പങ്ങൽ, സിദ്ദീഖ് വീട്ടി, അൻവർ ബാബു മമ്പുറം, നിഷാദ് ബാവ പി കെ, മജീദ് പുതുക്കടി, റിയാസ് പുൽപറമ്പ് എന്നിവർ സംസാരിച്ചു.