പറപ്പൂർ: രാജ്യത്തിന്റെ എഴുപത്തൊൻപതാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി എസ് വൈ എസ് ഇരിങ്ങല്ലൂർ സർക്കിൾ കമ്മിറ്റി ബഹുസ്വരസംഗമം നടത്തി.
കുഴിപ്പുറം കവലയിൽ നടന്ന സംഗമം ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട് ഉദ്ഘാടനം ചെയ്തു.
എസ് വൈ എസ് സർക്കിൾ പ്രസിഡന്റ് ഒ കെ അഹ്‌മദ് സലീൽ അഹ്‌സനി അദ്ധ്യക്ഷത വഹിച്ചു.
സർക്കിൾ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഒ കെ അബ്ദുറഷീദ് ബാഖവി പ്രാർത്ഥന നിർവഹിച്ചു.
ആർ എസ് സി ഗ്ലോബൽ സെക്രട്ടറി മൊയ്തീൻ കുട്ടി ഇരിങ്ങല്ലൂർ മുഖ്യാതിഥിയായി.
പി കെ അബ്ദുൽ ഹസീബ് വിഷയാവതരണം നടത്തി. ഡോ: മുഹമ്മദലി മമ്പീതി, സധു എം പി, സാജുദ്ധീൻ പി, അഷ്റഫ് പാലാണി സംബന്ധിച്ചു. ഫിറോസ് സഖാഫി സ്വാഗതവും മുസ്തഫ അഷ്റഫി നന്ദിയും പറഞ്ഞു.