ചേറൂർ: സി.എ.കെ.എം.ജി.എം.യു.പി.എസ്
ചേറൂർ ഭാരതത്തിന്റെ 79-മത് സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ രവിചന്ദ്രൻ പാണക്കാട്ട് പതാക ഉയർത്തി. രാഷ്ട്രത്തിന്റെ ആദർശങ്ങളും ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന അടിസ്ഥാനപരവും ദർശനപരവുമായ പ്രസ്താവനയായ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം, ഇന്ത്യയുടെ ദേശീയ ഗാനം ജനഗണമന അനാച്ഛാദനവും നടത്തപ്പെട്ടു.
പിടിഎ പ്രസിഡന്റ് ശ്രീ.എ പി സൈതലവി സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീൻ, സീനിയർ അസിസ്റ്റന്റ് ശ്രീമതി സക്കീന എന്നിവർ സംസാരിച്ചു.
അസംബ്ലി, ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രവർത്തനമാരംഭിച്ച ജെ. ആർ.സി യൂണിറ്റിന്റെ സ്വാതന്ത്ര്യദിന റാലി, തുടങ്ങിയ പരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. പതാകകൾ ഏന്തിയും മുദ്രാവാക്യ ഗീതങ്ങൾ ആലപിച്ചും കുട്ടികൾ നടത്തിയ റാലിയെ മധുര വിതരണം നടത്തി ഗ്രാമ നിവാസികൾ വരവേറ്റു. വിദ്യാലയത്തിൽ പായസവിതരണവും നടന്നു. രക്ഷിതാക്കൾ പിടിഎ ഭാരവാഹികൾ എസ് എം സി അംഗങ്ങൾ എന്നിവർ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയുടെ ഭാഗ വാക്കായി.