സ്വാതന്ത്ര്യ ദിനത്തിൽ എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി ആസാദി സ്ക്വയർ സംഘടിപ്പിച്ചു

വേങ്ങര: എട്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രിട്ടീഷ് സാമ്രാജ്യത്വ ഭീകരതയ്ക്കെതിരെ ത്യാഗോചലമായ പോരാട്ടം നടത്തിയ മുഴുവൻ പോരാളികളെയും അനുസ്മരിക്കുകയും രാജ്യത്തുടനീളം ഉള്ള ജാതിമതഭേദമന്യേ സർവ്വരേയും ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു നല്ല നാളെ പുലരണമെന്നും രാജ്യ നിലനിൽപ്പിന് ആധാരമായ മതേതരത്വത്തെ തകർക്കുന്ന  സംഘപരിവാര ദുഷ്ട ശക്തികളെ പൂർണമായും വെറുക്കണമെന്നും കള്ളവോട്ടിലൂടെ രാജ്യത്തിന്റെ ജനാധിപത്യം അട്ടിമറിച്ച രാജ്യദ്രോഹികളെ തീർത്തും ഒറ്റപ്പെടുത്തണമെന്നും രാജ്യത്തിന്റെ അഖണ്ഡതക്കും ഐക്യത്തിനും വേണ്ടി സദാസമര സജ്ജരായിരിക്കണം എന്നും എസ്ഡിപിഐ വേങ്ങര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ആസാദി സ്ക്വയർ ആവശ്യപ്പെട്ടു.

ഇല്ലിക്കോടൻ അബ്ദുൽ നാസർ, മൻസൂർ അപ്പാടൻ, സിപി അസീസ് ഹാജി, ചീരങ്ങൻ സലീം തുടങ്ങിയവർ സംസാരിച്ചു
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}