'ലഹരിക്കെതിരെ സ്വാതന്ത്ര്യം' കുടുംബ സംഗമം നടത്തി

വേങ്ങര: മണ്ഡലം കോൺഗ്രസ് കമ്മിറ്റി വേങ്ങര വലിയോറ പൂക്കളം ബസാറിൽ ലഹരിക്കെതിരെ സ്വാതന്ത്ര്യം കുടുംബ സംഗമം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ മാസ്റ്റർ ട്രെയിനർ എ. വി. ഷറഫലി മാസ്റ്റർ ക്ലാസെടുത്തു. 

ഡിസിസി അംഗം എ കെ എ നസീർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി സുലൈഖ മജീദ്, അബ്ദുറഹിമാൻ നഗർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശൈലജ പുനത്തിൽ, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുബൈദ കാളങ്ങാടൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് റാബിയ പി പി, ബിന്ദു ഒ. കെ, വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മടപ്പള്ളി ആരിഫ, ജംഷീറ എ കെ, കൈപ്രൻ അസീസ് എന്നിവർ പ്രസംഗിച്ചു. 

മാട്ടിൽ അൻവർ, സുഹൈൽ, കൈപ്ര ൻ ഉമ്മർ, അജിത കെ സി, അഫ്സത്ത് ടീച്ചർ, അബ്ദുറഹിമാൻ, മുനീർ കെ കെ, മജീദ് എൻ ടി, ലിജി, ഒ.കെ വേലായുധൻ തുടങ്ങിയവർ നേതൃത്വം നൽകി.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}