എ ആർ നഗർ: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ വേങ്ങര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് കണ്ണീർ ദിനമെന്ന പേരിൽ പ്രതിഷോധ സദസ് സംഘടിപ്പിച്ചു. കോന്ദ്ര സർക്കാരും കേരള സർക്കാരും കർഷകരെ ഒരുപോലെ ദ്രോഹിക്കുകയാണന്നും യോഗം ആരോപിച്ചു . ചെടങ്ങിൽ കേര കർഷകനായി എ ആർ നഗർ പഞ്ചായത്ത് തെരഞ്ഞെടുത്ത പിസി ഹുസൈൻ ഹാജിയെ പൊന്നാടയണിയിച്ച് എ കെ എ നസീർ ആദരിച്ചു. ഡി സി സി അംഗം എ.കെ എ നസീർ പ്രതിഷേധം ഉദ്ഘടനം ചെയ്തു ,നിയോജക മണ്ഡലം കിസാൻ കോൺഗ്രസ് പ്രസിഡൻ്റ് മുസ്തഫ പുള്ളിശ്ശേരി അധ്യക്ഷത വഹിച്ചു. മൈനോറിറ്റി കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കരീം കാബ്രൻ ,മണ്ഡലം കോൺഗ്രസ് ട്രെ ഷെറർ പി കെ മൂസ ഹാജി , മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എ ആർ നഗർ പഞ്ചായത്ത് കേര കർഷകനായി തെരഞ്ഞെടുത്ത പി സി ഹുസൈൻ ഹാജി, മുൻ ഒ ഐ സി സി റീജനൽ കമ്മിറ്റി അംഗം കാവുങ്ങൽ അബ്ദുറഹിമാൻ, കിസാൻ കോൺഗ്രസ് കണ്ണമംഗലം മണ്ഡലം പ്രസിഡൻ്റ് മുജീബ്, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ സുരേഷ് മമ്പുറം,മജീദ് പൂക്കൽ, ദളിത് കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ശ്രീധരൻ എന്നിവർ സംസാരിച്ചു.അസ്ലം മമ്പുറം ,ബഷീർ പുള്ളിശ്ശേരി,പി പി അബു,ഇവി അലവി, ആദാരി അബു, ബീരാൻകുട്ടി തെങ്ങിലാൻ, റഷീദ് വി , കുഞ്ഞിമുഹമ്മദ് തെങ്ങിലാൻ,ശങ്കരൻ, എന്നിവർ നേതൃത്വം നൽകി,കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസ്സൻ പി കെ സ്വാഗതവും, മൈനോറിറ്റി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ മൊയ്ദീൻകുട്ടി മാട്ടറ നന്ദിയും പറഞ്ഞു.
കിസാൻ കോൺഗ്രസ് വേങ്ങര നിയോജന മണ്ഡലം കമ്മിറ്റി കർഷക ദിനത്തിൽ പ്രതിഷോധ സദസ് സംഘടിപ്പിച്ചു
admin