കോട്ടക്കൽ: ഗവണ്മെന്റ് രാജാസ് ഹയർ സെക്കന്ററി സ്‌കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി ടെക് ഫോർ ഓൾ എന്ന കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു.
സമഗ്രഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഉൾച്ചേർക്കൽ നയത്തിലൂടെ ശാരീരിക -മാനസിക- ഭൗദ്ധിക വെല്ലുവിളി
നേരിടുന്ന കുട്ടികൾക്കാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
വിവരസാങ്കേതികവിദ്യയുടെ വിവിധ സാധ്യതകൾ തൊട്ടറിഞ്ഞ് കുട്ടികൾ ഏറെ സന്തോഷഭരിതരായിരുന്നു.
ഒരു തുടർ പദ്ധതി എന്ന നിലയിൽ
രൂപപ്പെടുത്തിയ പ്രവർത്തനങ്ങൾക്ക് സ്കൂൾ ലിറ്റിൽ കൈറ്റ് ആണ് നേതൃത്വം നൽകുന്നത്. അടുത്ത ഘട്ടത്തിൽ സമീപ സ്‌കൂളിലെ കുട്ടികൾക്കും ഈ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും.
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മിസ്ട്രെസ് പി ജെ ബബിത നിർവഹിച്ചു.കൈറ്റ് മെന്റർ മാരായ എ സമീർ ബാബു സ്വാഗതവും കെ ലസിത നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ഹെഡ് മിസ്ട്രെസ് കെ ബീന, സ്റ്റാഫ് സെക്രട്ടറി ടി വി സജിൽ കുമാർ , എസ് ആർ ജി കൺവീനർ പി ഗിരീഷ്, എസ്. ഐ. ടി.സി എസ് ജയശ്രീ, റിസോഴ്സ് അധ്യാപിക
ഇ അഞ്ജിത എന്നിവർ സംസാരിച്ചു.