കണ്ണമംഗലം: നൊട്ടപ്പുറം ജി എൽ പി സ്കൂളിലേക്ക് ആവശ്യമായ പ്രസംഗ പീഠം പൂച്ചോലമാട് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ സ്കൂൾ പി ടി എ, എസ് എം സി ഭാരവാഹികൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ കൈമാറി.
പി ടി എ പ്രസിഡന്റ് താട്ടയിൽ അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്യൂന ടീച്ചർ സ്വാഗതം പറയുകയും, പി ടി എ വൈസ് പ്രസിഡന്റ് മൂക്കമ്മൽ മുസ്തഫ, നിർമ്മല ടീച്ചർ, പൂച്ചോലമാട് പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി ജനറൽ സെക്രട്ടറി കരുവാടൻ അഹമ്മദ് എന്നിവർ ആശംസ അറിയിച്ചു. ജസീല ടീച്ചർ നന്ദി അറിയിച്ചു സംസാരിക്കുകയും ചെയ്തു.
പ്രവാസി കൂട്ടായ്മയുടെ ഭാരവാഹികളും അംഗങ്ങളുമായ താട്ടയിൽ സലീം, ഒ.പി സിദ്ധീഖ്, പൂവിൽ നദീർ, ചുക്കൻ സുലൈമാൻ, പുള്ളിശ്ശേരി സലീം എന്നിവരും സ്കൂൾ അധ്യാപകരും ,
പിടിഎ ഭാരവാഹികളായ ഒ.പി അസീസ്, ചാലിൽ മൻസൂർ .മുൻ പിടിഎ പ്രസിഡന്റ് കാപ്പൻ മൊയ്‌തീൻകുട്ടി, പുള്ളാട്ട് മുസ്തഫ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.