വേങ്ങരയിൽ അങ്കണവാടി ജീവനക്കാരുടെ സായാഹ്നധർണ

വേങ്ങര: അങ്കണവാടി വർക്കേഴ്‌സ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സിഐടിയു) വേങ്ങര ബസ്‌സ്റ്റാൻഡിൽ സായാഹ്നധർണ നടത്തി. അങ്കണവാടി ജീവനക്കാരുടെ വേതനം പേരുമാറ്റി ഇൻസന്റീവാക്കിയ കേന്ദ്രസർക്കാർ നടപടി തിരുത്തുക, എഫ്ആർഎസ് നടപ്പാക്കാൻ വേണ്ട ഉപകരണങ്ങളും സൗകര്യങ്ങളും അനുവദിക്കുക, മേലുദ്യോഗസ്ഥരുടെ പീഡനങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധർണ.

സിഐടിയു ഏരിയാസെക്രട്ടറി കെ.എം. ഗണേശൻ ഉദ്ഘാടനംചെയ്തു. പി. വത്സല അധ്യക്ഷയായി. ജില്ലാ വൈസ് പ്രസിഡന്റ് പി. അജിതഭാമ, എൻ. ജയന്തി, പി. ലക്ഷ്മി, പി. പത്മിനി, കെ. ബിന്ദു, പി. ജലജ എന്നിവർ പ്രസംഗിച്ചു.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}