ഊരകം: തിരുനബിയുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് വേങ്ങര കുറ്റാളൂർ അൽ ഇഹ്സാൻ ദർസ് വിദ്യാർത്ഥി യൂണിയൻ മഅദിനുൽ ബയാൻ സ്‌റ്റുഡന്റ്സ് അസോസിയേഷന് കീഴിൽ 40 ദിന കർമ പദ്ധതികൾ ഉൾകൊള്ളുന്ന മീലാദ് ക്യാമ്പയിൻ പ്രഖ്യാപിച്ചു. അൽ ഇഹ്‌സാൻ മാനേജർ ടി.ടി അഹ്മദ് കുട്ടി സഖാഫി ചേറൂർ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ സിബ്ഗത്തുള്ള സഖാഫി മണ്ണാർക്കാട് ക്യാമ്പയിൻ പ്രഖ്യാപനം നടത്തി സംസാരിച്ചു. എംബിഎസ്‌എ ജനറൽ സെക്രട്ടറി ബാസിത്ത് അയ്യായ ഫെസ്റ്റിവൽ പ്രമേയ അവതരണം നടത്തി. ടി.ടി അബ്ദുറഹീം അഹ്സനി ചേറൂർ അധ്യക്ഷത വഹിച്ചു.
സംഗമത്തിൽ അഷ്‌റഫ് സഖാഫി പള്ളിപ്പുറം, സ്വാദിഖ് അഹ്സനി ,മുനീർ അഹ്സനി,ശമ്മാസ് സഖാഫി, അജ്മൽ സഖാഫി എന്നിവർ സംബന്ധിച്ചു. മൗലിദ് ജൽസ, ഇലൽ മദീന, മൗലിദുൽ ബിലാദി തുടങ്ങിയ പദ്ധതികൾ ഉൾകൊള്ളുന്നതാണ് മഹബ്ബ ക്യാമ്പയിൻ. വിദ്യാർത്ഥി യൂണിയന്റെ കീഴിൽ ദർസ് വിദ്യാർത്ഥികളുടെ സർഗ കലാ ശേഷികൾ പരിപോഷിപ്പിക്കുന്നതിനായി ആനുവൽ ആർട്ട് ഫെസ്റ്റിവൽ ഡെസ്റ്റിനോ എന്ന പേരിൽ അരങ്ങേറും. സംഗമത്തിന് യൂണിയൻ പ്രസിഡന്റ് മുബഷിർ നാലകത്ത് നന്ദി പറഞ്ഞു.