ഊരകത്ത് കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ഊരകം: അഞ്ചുപറമ്പ് മാലാപറമ്പിൽ കരിമ്പൻ ഹൈദർ അലിയുടെ 200 കിലോയോളം ഭാരമുള്ള പോത്തിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തി. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലിലൂടെയാണ് പോത്തിനെ സുരക്ഷിതമായി പുറത്തെത്തിച്ചത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12:30-ഓടെയാണ് സംഭവം. ഫാമിൽ നിന്ന് പറമ്പിലേക്ക് പോയ പോത്ത് 20 അടിയോളം വെള്ളമുള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. വിവരം അറിഞ്ഞ ഉടൻ നാട്ടുകാർ കയർ ഉപയോഗിച്ച് പോത്തിനെ കെട്ടി വെള്ളത്തിൽ മുങ്ങാതെ താങ്ങി നിർത്തി. തുടർന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.മലപ്പുറത്തുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.ബി. സഞ്ജയൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർഇ.എം.അബ്ദുറഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വളരെ ശ്രദ്ധയോടെ പോത്തിനെ കെട്ടി ഉയർത്തി കിണറിന് പുറത്തെത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ പോത്തിന് കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും കൂട്ടായ പരിശ്രമമാണ് പോത്തിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്.
Previous Post Next Post

Vengara News

{getBlock} $results={6} $label={Vengara} $type={grid2} $color={#000}