മലപ്പുറം: കേരള സർക്കാർ സാമൂഹ്യനീതിവകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം ജില്ലാ സാമൂഹ്യനീതിവകുപ്പും വേങ്ങര ഗ്രാമപഞ്ചായത്ത് സായംപ്രഭാ ഹോമും സംയുക്തമായി ജില്ലാ തല മദർ തെരേസാ ദിനവും അനാഥ-അഗതിദിനവും ആചരിച്ചു.
നിരവധി പേരുടെ പങ്കാളിത്തത്തോടെ സാംസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. ഘോഷയാത്രയിൽ മദർ തെരേസയുടെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട സായംപ്രഭാ അംഗം കാർത്യായനി കോട്ടതൊടി ശ്രദ്ധേയയായി.
ഘോഷയാത്രയിലും സമ്മേളനത്തിലും പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജില്ലാ സാമൂഹ്യനീതിവകുപ്പ് പ്രതിനിധികൾ, സായംപ്രഭാ അംഗങ്ങൾ, കുടുംബശ്രീ പ്രതിനിധികൾ, പി.പി.ടി.എം ആർട്സ് & സയൻസ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ, മറ്റ് പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹ്യനീതിവകുപ്പ് ഓഫീസർ ഷമീർ മച്ചിങ്ങൽ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. കുഞ്ഞുമുഹമ്മദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലിം, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന ബാനു, ആരോഗ്യ-വിദ്യാഭ്യാസ ചെയർപേഴ്സൺ ആരിഫ മടപള്ളി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആസാദ്, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പ്രസന്ന, സായംപ്രഭാ ഇംപ്ലിമെന്റിംഗ് ഓഫീസർ സബിത, ഫെസിലിറ്റേറ്റർ ഇബ്രാഹീം എ.കെ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് മുതിർന്ന പൗരന്മാരായ ശ്രീകുമാർ തുമ്പായിൽ, മുരളി വേങ്ങര, നാസറുട്ടി കുളക്കാട്ടിൽ, അബൂബക്കർ എം, മൊയ്‌ദീൻ കുട്ടി, അജിത ഭാമ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും അരങ്ങേറി.