മലപ്പുറം: കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ് കോ ഓഡിനേഷന്‍ ജില്ലാ വാര്‍ഷിക പൊതുയോഗവും ഓണാഘോഷ പരിപാടികളും കോട്ടക്കലില്‍ നടന്നു.
ദേശീയ തലത്തില്‍ പാസാക്കിയ അലയ്ഡ് ഹെല്‍ത്ത് കൗണ്‍സിലില്‍ സംസ്ഥാനത്തെ ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് രജിസ്ട്രര്‍ ചെയ്യാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെഎപിസി സംസ്ഥാന കമ്മറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ ഡോ അജയ് രാഘവന്‍ പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു. ഡോ. എം ഡി അജയ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഡോ.കെ വി ഹമീദ് റിയാസുദ്ദീന്‍, കെഎപിസി സംസ്ഥാന പ്ലാനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. വി എസ് ശരത്, മലപ്പുറം ഫിസിയോ ക്ലബ്ബ് സെക്രട്ടറി ഡോ. വി അബ്ദുല്‍ ജലീല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന അന്തരിച്ച ഡോ. വി പി ആബിദിന്റെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ ഡോ. ആബിദ് മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് കേരള ആരോഗ്യ സര്‍വകലാശാലയില്‍ ബാച്ചിലര്‍ ഓഫ് ഫിസിയോതെറാപ്പിയില്‍ ഒന്നാം റാങ്ക് നേടിയ ആയിഷ സല്‍സയ്ക്ക് സമ്മാനിച്ചു. ഡോ. റിയാസ് ബഷീര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലാ സെക്രട്ടറി ഡോ. പി സാലിഹ് സ്വാഗതവും ട്രഷറര്‍ ഡോ. പി മുഹമ്മദ് ജെഷിം നന്ദി പറഞ്ഞു.
ഫിസിയോതെറാപ്പി മേഖലയില്‍ വ്യാജന്‍മാരുടെ കടന്നു കയറ്റം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.